pamba

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ അടിഞ്ഞ് മലിനമായ പമ്പാനദിയെ ശുചീകരിച്ചു. പൊലീസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കാളികളായി. മനോരമ ന്യൂസ് വാർത്തയാണ് പമ്പാനദി ശുചീകരണത്തിന് പ്രേരണയായത്. 

 

പമ്പയെ വൃത്തിയാക്കാൻ ദേവസ്വം ബോർഡ് മടിച്ച് നിന്നപ്പോൾ ദൗത്യം പൊലീസും റവന്യൂ വകുപ്പും ഏറ്റെടുത്തു. പിന്തുണയായി കേന്ദ്രസേനയും ഫയർഫോഴ്സും വിശുദ്ധി സേന അംഗങ്ങളും എത്തിയതോടെ പമ്പയിൽ നിന്ന് മാലിന്യം ഒഴിഞ്ഞു. അത്ര എളുപ്പമായിരുന്നില്ല ശുചീകരണം. പ്രളയത്തിൽ അടിഞ്ഞ വസ്തുക്കളും വസ്ത്രങ്ങളും പ്ലാസ്റ്റിക് ചാക്കുകൾ ഉൾപ്പെടെ മണിക്കൂറുകൾക്കകം കരകയറി. 

എല്ലാ വ്യാഴാഴ്ചയും പമ്പയെ ശുചീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. 

 

പമ്പയിൽ നിന്ന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാനും നടപടിയുണ്ടാകും. തടയണ നിർമാണത്തിനുൾപ്പെടെ ബദൽ മാർഗങ്ങൾ തേടും.

 

മനോരമ ന്യൂസ് വാർത്തയെ തുടർന്ന് പമ്പയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിയമസഭ സമിതിയും നിർദേശിച്ചിരുന്നു. തൊടുന്യായങ്ങൾ പറഞ്ഞ് ദേവസ്വം ബോർഡ് നിർദേശം അട്ടിമറിക്കാൻ ശ്രമിച്ചതോടെയാണ് മറ്റ് വകുപ്പുകൾ ശുചീകരണം ഏറ്റെടുത്തത്.