നിരോധനം മറികടന്ന് കായംകുളം പൊഴിയില്‍ കക്ക വാരല്‍ സജീവം. അന്യദേശങ്ങളില്‍ നിന്നു നൂറുകണിക്കിന് വള്ളങ്ങളാണ് നിയമം ലംഘിച്ച് കക്ക വാരുന്നത്. നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മല്‍സ്യതൊഴിലാളികള്‍ രംഗത്തെത്തി.
കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലാണ് കായംകുളം പൊഴി. പ്രജനന കാലയളവായ ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് കൊല്ലം ജില്ലയില്‍ കക്കാവാരലിന് നിരോധനമുണ്ട്. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ നിരോധനമില്ലതാനും. ഇതിന്റെ മറവിലാണ് കായംകുളം പൊഴിയില്‍ നിന്നു കക്കവാരുന്നത്. പ്രദേശത്തെ മല്‍സ്യ തൊഴിലാഴികള്‍ നിരോധനം ലംഘിച്ച് കക്കവാരുന്നതിനെതിരാണ്.
സോട്ട് (മോനച്ചന്‍, മല്‍സ്യതൊഴിലാളി) (കഴിഞ്ഞ കൊല്ലം നിരോധനം കഴിഞ്ഞ് ഞങ്ങള്‍ക്ക് ആവശ്യം പോലെ കക്ക കിട്ടി))
കഴിഞ്ഞ ദിവസം കക്കവാരല്‍ പ്രദേശവാസികള്‍ തടഞ്ഞത് ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. പ്രജനന കാലയളവില്‍ കൊല്ലം ജില്ലയുടെ മാതൃകയില്‍ ആലപ്പുഴയിലും കക്കവാരല്‍ നിരോധിക്കണമെന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ ആവശ്യം.