കേരളത്തിലെ ക്രിസ്മസ് , പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബുക്കിങുകളില്‍ 63 ശതമാനമാണ് വര്‍ധന. വിമാന നിരക്കുകള്‍ കൂടിയതോടെ വിദേശ രാജ്യങ്ങളിലേക്കുളള യാത്ര ഒഴിവാക്കിയതാണ് കേരളത്തിന് ഗുണകരമായത്.
കേരളത്തിലെ ഹോംസ്റ്റേകള്‍,ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ഇത്തവണ ക്രിസ്മസ്, പുതുവല്‍സര ആഘോഷം പൊടിപൊടിക്കാനുളള ഒരുക്കത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലുണ്ടായ മാന്ദ്യം ഇത്തവണയില്ല എന്നതുതന്നെ കാരണം. ബുക്കിങില്‍ 63 ശതമാനമാണ് വര്‍ധന. വിമാന യാത്രാനിരക്കുകള്‍ കൂടിയതോടെ രാജ്യത്തെ വിനോദസഞ്ചാരികള്‍ പുതു വല്‍സരം ആഘോഷിക്കുന്നതിന് വിദേശരാജ്യങ്ങള്‍ ഒഴിവാക്കുന്നതാണ് പ്രധാന കാരണം
ആവശ്യാനുസരണം താമസ സൗകര്യമുളളതും കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പുതിവര്സരം ആഘോഷിക്കുന്നതിനായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിലും കുറവുണ്ട്. കടല്‍തീരങ്ങളില്‍ സംഘടിപ്പിക്കുന്ന പുതുവല്‍സര ആഘോഷങ്ങള്‍ക്ക് പ്രിയമേറിയതും കേരളത്തിന് ഗുണകരമായി