തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് പാടശേഖരങ്ങളില്‍ പ്രത്യേകതരം രോഗബാധ. നെല്ല് മുഴുവന്‍ പതിരായി. കൊയ്തെടുത്തിട്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വടക്കാഞ്ചേരി മംഗലത്താണ് കര്‍ഷകനെ കണ്ണീരണിയിക്കുന്ന ഈ കാഴ്ച. കൊയ്ത്തു പാകമാമായ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. നെല്ല് പതിരായി പോയി. ഇലകരിച്ചില്‍ രോഗമാണിതെന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധര്‍ പറയുന്നു. പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു കൃഷി. പട്ടാന്പി നെല്‍ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിദഗ്ധ സംഘമെത്തിയിരുന്നു. എങ്ങനെ രോഗം വന്നുവെന്ന് ഇവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. കൃഷിയിടത്തില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.
ഇനി കൊയ്തു നടത്താന്‍ അരലക്ഷം രൂപ കൂടി വേണം. ഇതിനോടകംതന്നെ വന്‍തുകയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചത്. എങ്കക്കാട്, കിഴക്ക് പടിഞ്ഞാറ് പാടശേഖരത്തു സമാനമായ രോഗം കണ്ടുതുടങ്ങി. കടംവാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയവര്‍ നട്ടംതിരിയുകയാണ്.