jumbo-circus

ക്രിസ്മസ് ആഘോഷത്തിനായി സർക്കസ് കൂടാരത്തിനുള്ളിലും കലാകാരൻമാര്‍ ഒത്തുചേര്‍ന്നു . പാലക്കാട് നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിലാണ് കേക്ക് മുറിച്ചും പാട്ടുകള്‍പാടിയും ക്രിസ്മസ് സന്തോഷം പങ്കിട്ടത്. 

സാഹസീകതയിലൂടെ കാണികളെ രസിപ്പിക്കുന്ന സര്‍ക്കസ് കൂടാരത്തിലുമുണ്ടായിരുന്നു ക്രിസ്മസ് ആഘോഷം. കേക്ക് മുറിച്ച് പാട്ടുകള്‍ പാടിയുളള ലളിതമായ ചടങ്ങിലൂടെ സന്തോഷം പങ്കിടല്‍. 

പല ദേശത്ത് നിന്ന് വന്നവരും പല ഭാഷകള്‍ സംസാരിക്കുന്നവരും ക്രിസ്മസ് പാപ്പയോടൊപ്പം ആഹ്ളാദം പങ്കിട്ടു. പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപമാണ് ജംബോ സർക്കസ് കൂടാരം. നൂറിലധികം സർക്കസ് കലാകാരൻമാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ദിവസം മൂന്നു ഷോകളിലൂടെ കാണാനാകും.