സന്നദ്ധ പ്രവര്‍ത്തകന്‍ തെരുവോരം മുരുകന് രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി സംവദിക്കാന്‍ ക്ഷണം. മുരുകന്‍റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് രാഷ്ട്രപതി ഭവന്‍റെ ക്ഷണം. ഈ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുമായി രാഷ്ട്രപതി സംവദിക്കുക.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി കൊച്ചിയുടെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങായി മുരുകനുണ്ട്. മുരുകന്‍റെ സാമൂഹ്യ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് പ്രത്യേക ക്ഷണം എത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച അറിയിപ്പെത്തിയത്. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണം അംഗീകാരമായാണ് മുരുകന്‍ കാണുന്നത്.
മുരുകന്‍റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കാന്‍ കൂടിക്കാഴ്ചയില്‍ അവസരം ലഭിക്കും. ഇതിനു പുറമേ ഭാവി പദ്ധതികളെ കുറിച്ചും രാഷ്ട്രപതിയെ ധരിപ്പിക്കും. ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പുരസ്കാരം അടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ മുരുകന്‍റെ പ്രവര്‍ത്തനങ്ങളെ തേടി എത്തിയിട്ടുണ്ട്