മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം നാളെ വിവാഹിതനാകും. മണ്ഡലത്തില്‍നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. വിവാഹത്തിന് തൊട്ടുമുമ്പ് ഇരുവരും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ അതിഥികളായി എത്തി. പ്രത്യേക നേരേ ചൊവ്വേ ഇന്ന് രാത്രി 7.30ന് സംപ്രേഷണം ചെയ്യും.
കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് സിപിഐക്കാരനായ എല്‍ദോയുടെ ജീവിതത്തിലേക്ക് ആഗി കടന്നുവരുന്നത്. ആയുർവേദ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.