walayar

വാളയാർ ചെക്പോസ്റ്റിലെ നിരീക്ഷണ ക്യാമറയെച്ചൊല്ലി മോട്ടർവാഹന വകുപ്പും വിജിലൻസും കൊമ്പുകോർക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധയ്ക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ക്യാമറ 

സ്ഥാപിച്ചെന്നാണ് ആക്ഷേപം. എന്നാൽ സുരക്ഷയ്ക്കു വേണ്ടിയാണെന്ന വിശദീകരണമാണ് മോട്ടർ വാഹന ഉദ്യോഗസ്ഥരുടേത്.

 

 

കൈക്കൂലി വാങ്ങുന്നതിൽസംസ്ഥാനത്ത് ഏറ്റവുമധികം കൂടുതൽ പേരുദോഷം കേൾക്കുന്നത് വാളയാർ ചെക്പോസ്റ്റിനെക്കുറിച്ചാണ്. ഇവിടെ മോട്ടർ വാഹന ചെക്പോസ്റ്റിലാണ് ഉദ്യോഗസ്ഥർ അടുത്തിടെ നാലു

നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ച് ക്യാമറകൾ സ്ഥാപിച്ചെന്നാണ് രേഖകൾ. വാഹനങ്ങളെ നിരീക്ഷിക്കാനും സുരക്ഷയുടെ ഭാഗയായിട്ടും ക്യാമറ സ്ഥാപിച്ചെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

 

എന്നാൽ വിജിലൻസിന്റെ മിന്നൽപരിശോധനയിൽ കുടുങ്ങാതിരിക്കാൻ ക്യാമറ സ്ഥാപിച്ചതായാണ് ആക്ഷേപം.കോഴിക്കോട് വിജിലൻസ് സ്പെഷൽസെൽ  എസ്പി ചെക്പോസ്റ്റിൽ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. സർക്കാർ അനുമതിയില്ലാതെ ക്യാമറ സ്ഥാപിച്ചതായും ക്രമക്കേടുണ്ടെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. അടുത്തിടെ വാളയാർ, മുത്തങ്ങ, ആര്യങ്കാവ് ചെക് പോസ്റ്റുകളിൽ നടത്തിയ പരിശോധനകളിൽ കണക്കിൽപ്പെടാത്ത ലക്ഷങ്ങൾ വിജിലൻസ് പിടികൂടിയിരുന്നു. ഇത് മോട്ടർവാഹന ഉദ്യേഗസ്ഥരെ അസ്വസ്ഥരാക്കിയതിന് പിന്നാലെയാണ് ക്യാമറ പൊളിക്കാനുള്ള വിജിലൻസിന്റെ നീക്കം.