shahida

ഷാഹിദ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ട് അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ വനിതാ കമ്മീഷൻ അദാലത്തിലെത്തി മാപ്പു പറഞ്ഞു. തുടർ നടപടി വനിത കമ്മീഷനിലെ മറ്റംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഷാഹിദ കമാൽ പ്രതികരിച്ചു.

 

തന്റെ പെരുമാറ്റത്തിൽ വീഴ്ചയുണ്ടായെന്നും കേസിൽ നിന്ന് ഒഴിവാക്കിത്തരണം എന്നും ആവശ്യപ്പെട്ടാണ് പെരിന്തൽമണ്ണ സ്വദേശിയായ ഓട്ടോ ഡ്രൈവർ അഷ്റഫലി അദാലത്തിനെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ കമ്മീഷൻ അംഗം ഇ.എം. രാധ മാപ്പ് അപേക്ഷ രേഖാമൂലം എഴുതി വാങ്ങി. 

 

സ്ത്രീകളോട് മോശമായി പെരുമാറുന്ന ഓട്ടോ ഡ്രൈവർമാർക്കെല്ലാമുള്ള മുന്നറിയിപ്പിന് വേണ്ടിയാണ് ശക്തമായ നിയമ നടപടി സ്വീകരിച്ചതെന്ന് വനിതാ കമ്മീഷൻ പ്രതികരിച്ചു. 

 

ചെയർപേഴ്സൺ അടക്കമുള്ള മുഴുവൻ കമ്മീഷൻ അംഗങ്ങളോടും കൂടിയാലോചിച്ച് പ്രതിക്കെതിരെ കേസ് തുടരുന്ന കാര്യത്തിൻ നീരുമാനമെടുക്കും. പെരിന്തൽമണ്ണ പൊലീസും ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പെർമിറ്റ് അനുവദിക്കുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർമാർക്ക് പരിശീലനം നൽകണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷൻ ട്രാൻസ്പോർട്ട് കമ്മീഷ്ണർക്ക് കത്ത് നൽകുന്നുണ്ട്.