bus
യാത്രക്കാരെ  വിജനസ്ഥലത്ത്  തള്ളി സ്വകാര്യ ട്രാവൽസിന്റെ ക്രൂരത. ബെംഗളുരുവിൽ  നിന്നും  കൊച്ചിയിലേക്കു  ഇന്നലെ വൈകീട്ട്  പുറപ്പെട്ട    എയോണ്‍ ട്രാവൽസിന്റെ മൾട്ടി ആക്സിൽ  ബസിയിലെ യാത്രക്കാരാണ്  സേലത്തിനും  ഈറോഡിനും  ഇടയിൽ  കുടുങ്ങിയത്. യന്ത്ര  തകരാറിനെ  തുടർന്നു  പുലർച്ചെ  3മണിക്ക് ബസ് നിന്നു  പോകുകയായിരുന്നു. പകരം ബദൽ മാർഗങ്ങൾ ഒരുക്കാനോ  യാത്രക്കാർക്കു  പ്രാഥമിക കാര്യങ്ങൾക്കുള്ള  സൗകര്യം നൽകാനോ  ട്രാവെൽസ് ഉടമ തയ്യാറായില്ല.  പകരം ബസ് ആവശ്യപ്പെട്ടെങ്കലും ബസ് ഉടമ കയര്‍ത്ത് സംസാരിച്ചതായി യാത്രക്കാര്‍ പറഞ്ഞു.  സ്ത്രീകളും  കുട്ടികളും  അടക്കം  50ലേറെ പേരാണ്   ദുരിതത്തിലായത്. എട്ടുമണിക്കൂറിനുശേഷം പതിനൊന്നരയോടെ തകരാര്‍ പരിഹരിച്ച് ബസ് കൊച്ചിയിലേക്ക് തിരിച്ചു.  ട്രാവല്‍സ് ഉടമയ്ക്കെതിരെ പരാതി നല്‍കുമെന്ന് യാത്രക്കാര്‍ അറിയിച്ചു.