vehicle

 

തിരുവനന്തപുരം നഗരത്തില്‍ സ്ഥിരമായി അറവുമാലിന്യമടക്കം തള്ളുന്ന വാഹനം കോര്‍പ്പറേഷന്‍ പിടികൂടി. മാലിന്യം തള്ളുന്ന സി.സി.റ്റി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.  ഉടമ സ്ഥലത്തെത്താതിരുന്നതോടെ ഉദ്യോഗസ്ഥര്‍ വാഹനം കെട്ടിവലിച്ചാണ്  കോര്‍പ്പറേഷന്‍ ഓഫിസിലെത്തിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രിയില്‍ ശ്രീവരാഹത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്ന സിസിറ്റി ദൃശ്യങ്ങളാണിത്. നാട്ടുകാര്‍ കോര്‍പ്പറേഷനും പൊലീസിനും ഈ ദൃശ്യങ്ങളടക്കം പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അട്ടക്കുളങ്ങര ഭാഗത്തുനിന്ന് വാഹനം പിടികൂടിയത്. ഉടമ സ്ഥലത്തെത്താന്‍ വിസമ്മതിച്ചതോടെ വാഹനം കെട്ടിവലിച്ചാണ് കോര്‍പ്പറേഷന്‍ ഓഫിസിലേക്ക് കൊണ്ടുപോയത്. 

 

നഗരത്തിലെ ജലസ്രോതളുകളിലും ഈ സംഘം മാലിന്യം തള്ളിയതായി കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്.  കേസ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പൊലീസിനും കൈമാറാനാണ് തീരുമാനം. ഇതോടെ നദിയിലടക്കം മാലിന്യം തള്ളിയതിന് ജയില്‍ ശിക്ഷ ഉള്‍പ്പെടെ ഉടമ അനുഭവിക്കേണ്ടിവരും.