bike-accident

എംസി റോഡിൽ ചിങ്ങവനം ഗോമതിക്കവലയ്ക്കു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി യുവാവിന് ഗുരുതര പരുക്ക്. തിരുവാർപ്പ് താമരവേലിൽ ടി.ടി.റെഷ്മോനാണ് (37) പരുക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കു വന്ന ബൈക്ക് റോഡിനു നടുവിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും ആംബുലൻസ് എത്തുന്നതുവരെ പരുക്കേറ്റയാളെ മാറ്റാൻ തയാറായില്ലെന്നു നാട്ടുകാർ ആരോപിച്ചു.

 

ചങ്ങനാശേരിയിൽനിന്ന് 108 ആംബുലൻസ് എത്തി അതിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാമെന്ന നിലപാടിലായിരുന്നു പൊലീസ്. ആംബുലൻസ് എത്താൻ വൈകിയതോടെ ഒടുവിൽ പൊലീസ് വാഹനത്തിൽ കയറ്റി റെഷ്മോനെ കൊണ്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മുഖത്തും നെറ്റിയുടെ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.