പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ബോർഡുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഡിജിപിക്കും ഗതാഗത കമ്മീഷണർക്കും കോടതി നിർദേശം നൽകി . അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
അനധികൃതമായി ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ നടപടിയെടുക്കാൻ പൊലിസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഫ്ളക്സ് ബോഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഹൈക്കോടതിയിൽ ഉണ്ടായത്. കോടതി ഉത്തരവ് അനുസരിച്ചു അനധികൃത ഫ്ലെക്സ് ബോർഡുകൾക്ക് എതിരെ നടയോഡി എടുക്കാൻ ഡിജിപിക്ക് അധികാരമില്ലെന്നും ഇത് റോഡ് സുരക്ഷ കമ്മീഷണറുടെ ടെ അധികാരത്തിൽ പെട്ടതന്നെന്നും സർക്കാർ നിലപാട് മാറ്റി.
ഇത്രയും കാലം റോഡ് സുരക്ഷ കമ്മീഷണർ എവിടെ ആയിരുന്നു എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുൻപിൽ സർക്കാർ ആത്മാർത്ഥത കാണിക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ വാദം തള്ളിയ കോടതി വിവിധ ചട്ടങ്ങൾ പ്രകാരം അനധികൃത ഫ്ലെക്സ് ബോർഡുകൾക്ക് എതിരെ നടപടി എടുക്കാൻ പോലീസിന് അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡുകൾക്കെതിരെ നടപടി നിർദേശിച്ചു ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സർക്കുലർ ഇറക്കണം എന്ന് കോടതി ഉത്തരവിട്ടു.
നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഇറക്കിയ ഉത്തരവുകൾ പിൻവലിക്കാൻ തയാറാണെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളാണ് കൂടുതലായി അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്. അതിനാലാണ് ഉത്തരവുകൾ നടപ്പാക്കാൻ മടിക്കുന്നത്. നിയമലംഘനത്തിന് പിഴ ചുമത്താൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണംമെന്നും കോടതി നിർദേശിച്ചു. അനധിക്യതമായി സ്ഥാപിച്ച എല്ലാ ബോർഡുകളും രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം കോടതി നിർദേശിക്കുന്ന പിഴ ബോർഡു സ്ഥാപിച്ചവർ നൽകേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.