road

 

യാത്രക്കാര്‍ക്ക് തലവേദനയായിരുന്ന നെയ്യാറ്റിന്‍കര –കാട്ടാക്കട റോഡിന്റെ ടാറിങ് തുടങ്ങി.  കുണ്ടും കുഴിക്കുമൊപ്പം തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടലും കൂടിയായതോടെയായിരുന്നു റോഡിലെ യാത്ര ദുസഹമായിരുന്നത്. റോഡ് പണിക്കിടെ വീണ്ടും  കാളിപ്പാറ കുടിവെളള പൈപ്പുകള്‍ പൊട്ടുമോയെന്ന ആശങ്കയുമുണ്ട്. 

 

ഏതാനും മാസം മുമ്പുളള കാട്ടാക്കട നെയ്യാറ്റിന്‍കര റോഡിന്‍റെ അവസ്ഥയാണിത്. എണ്ണിയാലൊടുങ്ങാത്തത്ര കുണ്ടും കുഴിയും , കൂടാതെ തുടരെത്തുടരെയുള്ള പൈപ്പ് പൊട്ടലും. റോഡില്‍ വണ്ടിയോടിക്കാന്‍ പോയിട്ട് നടക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു പലപ്പോഴും. വാട്ടര്‍ അതോറിറ്റിയുടെ കണക്കനുസരിച്ച്  2 വര്‍ഷത്തിനിടയില്‍ 750 തവണയെങ്കിലും പൈപ്പ് പൊട്ടി.ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വോഷണം വരെ നടന്നു. എന്തായാലും ഇപ്പോള്‍ ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം അഞ്ചേമുക്കാല്‍ കോടിയോളം രൂപ മുടക്കി റോഡ് ടാര്‍ ചെയ്ത് തുടങ്ങി.

 

 കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് ഈ വഴി പോകുന്നത്. ഏത് നിമിഷവും പൊട്ടുന്ന നിലയിലുള്ള പൈപ്പുകള്‍ റോഡ് പണിക്കിടെ വീണ്ടും പൊട്ടുമോയെന്ന ആശങ്ക എം.എല്‍.എ തന്നെ പങ്കുവയ്ക്കുന്നു. 

 

ഒട്ടേറെ വിവാദങ്ങള്‍  ഉണ്ടായതുകൊണ്ട് എംഎല്‍എയുടെ മേല്‍നോട്ടത്തിലാണ് പണി പുരോഗമിക്കുന്നത്.