പാലക്കാട് പട്ടാമ്പി വല്ലപ്പുഴയില്‍ ബേക്കറിയില്‍ കയറിയ മ്ളാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ബേക്കറിയുടെ ചില്ലുകളും അടുക്കളയിലുണ്ടായിരുന്ന സാധനസാമഗ്രികളും തകര്‍ത്ത മ്ളാവിെന ഏറെ ശ്രമകരമായാണ് വനംജീവനക്കാര്‍ പിടികൂടിയത്.
വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെത്തിയ മ്ളാവ് സമീപമുളള ബേക്കറിയിലേക്കാണ് ചാടിക്കയറിയത്. ഇരിപ്പിടത്തോട് ചേര്‍ന്നുളള ചില്ലുകള്‍ തകര്‍ത്തു. പിന്നാലെ അടുക്കളയിലേക്കായി ഒാട്ടം. മ്ലാവിനെ കണ്ട് ബേക്കറിയിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം കൂട്ടിയതോടെ കൂടുതല്‍ പരാക്രമമായി. നാട്ടുകാര്‍ വിവരം അറിയിച്ച് പൊലീസും പട്ടാമ്പിയിയില്‍ നിന്ന് വനംജീവനക്കാരുമെത്തിയെങ്കിലും മ്ളാവിനെ കുടുക്കാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കുശേഷം പാലക്കാട് ഒലവക്കോട് നിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയെത്തിയാണ് പിടികൂടിയത്. കൈകാലുകള്‍ കെട്ടി വാഹനത്തിലാക്കി.
ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബേക്കറി ജീവനക്കാര്‍ പറഞ്ഞു. മ്ളാവ് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ല.