ഹൈടെക് സ്റ്റേഷനിലേക്ക് ഡ്യൂട്ടി മാറ്റാന്‍ ഒരുങ്ങി കൊച്ചിയിലെ ഇന്‍ഫോപാര്‍ക് പൊലീസ്. സൈബര്‍ പൊലീസ് സ്റ്റേഷന്‍കൂടി ഉള്‍ക്കൊള്ളുന്ന ഇന്‍ഫോപാര്‍ക് ക്യാംപസിലെ കെട്ടിടത്തിലാണ് ഇനി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. സ്റ്റേഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ഈ പഴയ സ്റ്റേഷനില്‍നിന്ന് മുഖം മിനുക്കിയാണ് നാളെ മുതല്‍ ഹൈടെക് സ്റ്റേഷനിലേക്കുള്ള ഇന്‍ഫോപാര്‍ക് പൊലീസിന്റെ ചുവടുമാറ്റം.
ഈ സ്റ്റേഷനില്‍ പുതിയ സൗകര്യങ്ങളില്ലാത്ത ഒന്നേയുള്ളു . അത് ലോക്കപ്പാണ്. പക്ഷെ ഈ തടവുമുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍പിന്നെ സ്റ്റേഷന്‍ വിശാലമാണ്. ഉള്ളില്‍നിന്ന് മുകളിലേക്ക് നോക്കിയാല്‍ നീലാകാശം കാണാം
ഉള്ളിലേക്കെത്തുന്ന പ്രകാശത്തില്‍ ചുവരുകളെ സമ്പന്നമാക്കി ആര്‍.കെ.ലക്ഷ്മണ്‍ന്റെ കാര്‍ട്ടൂണുകള്‍ . പൊലീസുകാര്‍ കഥാപാത്രങ്ങളായ കാര്‍ട്ടൂണുകള്‍ ചിരിക്കും ചിന്തയ്ക്കും വകനല്‍കും.
ശിശുസൗഹൃദമാണ് പുതിയ സ്റ്റേഷന്‍ .തൊട്ടില്‍വരെയുണ്ട്. സ്റ്റേഷിലെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ക്കും പ്രത്യേകതയുണ്ട്. സ്ക്രൂകൊണ്ട് നിലത്ത് മുറുക്കിയ കസേരകളെക്കുറിച്ച് സിറ്റിപൊലീസ് കമ്മിഷണര്‍ വിജയ് സാക്കറെയുടെ കമന്റ് ഇങ്ങനെ
സ്റ്റേഷന്റെ മഹിമയും കമ്മിഷണറുടെ കമന്റും കണ്ട് ഇവിടെയെത്തുന്ന പ്രതികള്‍ക്ക് എന്തെങ്കിലും കാരുണ്യം ലഭിക്കുമെന്ന് മാത്രം കരുതേണ്ട. പരാതിക്കാരനോ പ്രതിയായോ ഇവിടേക്ക് എത്താതിരിക്കാന്‍ ആശംസ.