കഥകളുടെയും തിരക്കഥകളുടെയും ചങ്ങാതിയായ പി.എഫ്.മാത്യൂസിന്റെ പുതിയ നോവല്‍ അടിയാളപ്രേതം വായനക്കാരെ പിടിച്ചിരുത്തുന്നു. ചരിത്രവും മിത്തുകളും മനോഹരമായി കോര്‍ത്തിണക്കിയാണ് നോവല്‍ തയ്യാറാക്കികിയിരിക്കുന്നത്. കൊച്ചിയില്‍ സമാപിച്ച കൃതി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ അടിയാളപ്രേതം ചര്‍ച്ചയായി. ഇതിനിടെ നോവലിനെകുറിച്ച് പി.എഫ് മാത്യുസ് മനോരമ ന്യൂസുമായി സംസാരിച്ചു.
അയാളുടെ മനസിന്റെ തുറന്ന ഇടങ്ങളും അടരുകളും ചന്തവും അടിമ എന്ന വാക്കിനുള്ളിലേക്ക് ചുരുങ്ങി. അനുസരിക്കുക ഉടയോന് ഉടലും ഉയിരും വിട്ടുകൊടുത്തിട്ട് ഒടുക്കം വെറുതെയങ്ങ് ചത്തുപോവുക. അതിനപ്പുറം ഒന്നും ഒന്നുമല്ലാതായി തീര്‍ന്നു. അതെ, ഒന്നിലധികം തവണം വായിച്ചുപോകന്ന മറ്റൊരു പി.എഫ് മാത്യുസ് കൃതിയാണ് അടിയാളപ്രേതം.
ചരിത്രവും മിത്തും ചേര്‍ത്തുവച്ച് അടിമത്വത്തിന്റെ ഇരുണ്ടകാലം വരച്ചിടുകയാണ് അടിയാളപ്രേതത്തിലെ കാപ്പിരിമുത്തപ്പന്. ഏറ്റവും ലളിതമായി കഥ പറയുക എന്നത് വലിയ വെല്ലുവിളയാണ്. അത് പുഷ്പം പോലെ ചെയ്ത് തീര്‍ത്തിരിക്കുകയണ് മാത്യുസ്. കൃതി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ അടിയാളപ്രേതം ചര്‍ച്ച ചെയ്തു. അതിനിടെ എഴുത്താകരന്‍ തന്നെ നോവലിനെ പരിചയപ്പെടുത്തി.