വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആരോഗ്യം മെച്ചപ്പെടുത്താന്‍ പാലാ സെന്റ് തോമസ് കോളേജില്‍ ഓപ്പണ്‍ ജിംനേഷ്യം ഒരുക്കി. കോളജ് പരിസരത്ത് ആരംഭിച്ച ജിംനേഷ്യത്തില്‍ പതിനഞ്ചിലേറെ ആധുനിക ഉപകരണങ്ങളാണുള്ളത്.
കോളജിലെ ഫിലിപ്സ് ഹോസ്റ്റലിന് മുന്നിലാണ് ഓപ്പണ്‍ ജിം തുറന്നത്. അധിക ചിലവില്ലാതെ മെച്ചപ്പെട്ട ആരോഗ്യം ഏവര്‍ക്കും ഉറപ്പാക്കുകയാണ് കോളജ് അധികൃതരുടെ ലക്ഷ്യം. ചൂണ്ടച്ചേരി ഇന്‍റര്‍നാഷനല്‍ ഫിറ്റ്നസ് സിസറ്റവുമായി സഹകരിച്ചാണ് ജിംനേഷ്യം സജ്ജമാക്കിയത്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളാണ് ജിമ്മിലുള്ളത്. സംസ്ഥാനത്തെ കോളജുകളില്‍ ഓപ്പണ്‍ ജിം തുറക്കുന്നത് ഇതാദ്യമാണെന്നും കോളജ് അധികൃതര്‍ അവകാശപ്പെടുന്നു.
കോളജിന്‍റെ കായികമേന്മക്കും ജിം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞ ദേശീയ കായിക മത്സരങ്ങളില്‍ കോളജില്‍ നിന്നുള്ള ആറു പേരാണ് ജേതാക്കളായത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും സ്വിമ്മിങ് പൂളും കോളജ് കാംപസില്‍ സജ്ജമാക്കിയിട്ടുണ്ട്. മെമ്പർ ഷിപ് എടുത്തിട്ടുള്ള പൊതു ജനങ്ങൾക്കാണ് ജിം ഉള്‍പ്പെടെയുള്ള േവനങ്ങൾ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.