school-bulding-collapse

കൊല്ലം കുളത്തൂപു‌ഴയില്‍ നിര്‍മാണത്തിനിടെ സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു രണ്ടുപേർക്ക് പരുക്ക്. ഇ.എസ്.എം കോളനിയിലെ എൽ.പി സ്കൂളില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നിർമാണത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ എൽ.പി സ്കൂളിലെ പഴയ കെട്ടിടം പുതുക്കി പണിയുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. തൊഴിലാളികളായ കുഞ്ഞുമോൻ, ഷൈജു എന്നിവര്‍ക്ക് പരുക്കേറ്റു.

വിശദമായ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.