കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തുനിന്ന് കണ്ടയിനര്‍ കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നു. ഒരു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങുന്ന രീതിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മലബാറിന്റെ വാണിജ്യ വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് തീരുമാനം
കഴിഞ്ഞ ഏപ്രിലില്‍ നിര്‍ത്തിവച്ചതാണ് ബേപ്പൂര്‍ തുറമുഖത്തുനിന്നുള്ള ഇടത്തരം കണ്ടയിനര്‍ കപ്പല്‍ ഗതാഗതം. കപ്പല്‍ കമ്പനികള്‍ക്ക് ഇന്‍സറ്റീവുമായി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയെ തുടര്‍ന്നാണിത്.. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ തീരുമാനം.നിലവില്‍ മലബാറിലേക്കെത്തേണ്ട ചരക്കുകളുടെ 65 ശതമാനം കൊച്ചി തുറമുഖത്താണ് ആണ് എത്തിക്കുന്നത്.അവിടെ നിന്ന് റോഡ് മാര്‍ഗമാണ് മലബാറില്‍ എത്തിക്കുന്നത്. ചരക്കു കപ്പല്‍ ഗതാഗതം പുനരാരംഭിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും
ചെറിയ ഇടത്തരം കപ്പലുകളാണ് എത്തിയിരുന്നത്. കപ്പല്‍ ചാലിന്റെ ആഴം കൂട്ടിയാല്‍ വലിയ കപ്പലുകള്‍ ഇവിടെ എത്തും. അതിനായുള്ള ചര്‍ച്ചയും സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നുണ്ട്.ഒപ്പം അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചരക്ക് കപ്പല്‍ ഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
നിലവില്‍ ലക്ഷദ്വീപിലേക്കുള്ള യാത്രാ–ചരക്കു കപ്പലുകള്‍ മാത്രമാണ് ബേപ്പൂര്‍ തുറമുഖത്തുനിന്ന്് സര്‍വീസ് നടത്തുന്നത്