kudumbasree-web

TAGS

കോവിഡ്– 19 ജാഗ്രതയുടെ പശ്ചാതലത്തില്‍ രോഗപ്രതിരോധത്തിനുള്ള മാസ്ക്കുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് മാതൃകയാവുകയാണ് കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു കുടുംബശ്രീ കൂട്ടായ്മ. സമൃദ്ധി തുണിസഞ്ചി നിര്‍മാണയൂണിറ്റിലെ ആറു വനിതകളാണ് മാസ്ക്കുകള്‍ നിര്‍മിക്കുന്നത്. കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള ഇവരുടെ മാസ്ക്കുകള്‍ തേടി ആവശ്യക്കാരെറെയെത്തുന്നുണ്ട്.

സംസ്ഥാനത്ത് കോവിഡ്–19 ഭീതി നിലനില്‍ക്കുമ്പോഴും വിപണിയില്‍ ആവശ്യത്തിന്  മാസ്ക്കുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ കുടുംബശ്രീ കൂട്ടായ്മ മാസ്ക്ക് നിര്‍മിക്കാന്‍ ആരംഭിച്ചത്. പ്രാദേശികമായി വാങ്ങുന്ന കോട്ടണ്‍ തുണി ഉപയോഗിച്ചാണ് മാസ്ക്കുകള്‍ ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെ എല്ലാ ശുചിത്വ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് നിര്‍മാണം. 

ഏഴുരൂപയാണ് ഒരുമാസ്ക്കിന്റെ വില. വിവിധ കമ്പനികള്‍ ഉള്‍പ്പെടെ മാസ്ക്കുകള്‍ക്കായി ഈ വനിത കൂട്ടായ്മയെ സമീപിക്കുന്നുണ്ടെങ്കിലും. ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ലഭിച്ച ഓര്‍ഡര്‍ മുഴുവന്‍ ഇവര്‍ക്ക് നിറവേറ്റാന്‍ സാധിക്കുന്നില്ല.