അഭിയാര്‍ഥികളുടെ അവകാശങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ ആയിരം കിലോമീറ്റര്‍ നടന്നു ശ്രദ്ധേയനാകുകയാണ് പാലക്കാട് മണ്ണാര്‍കാട് സ്വദേശി. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈകമ്മീഷനുമായി സഹകരിച്ചാണ് കോഴിക്കോട് നിന്ന് ചെന്നൈ കേളംപാക്കത്തെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാംപ് വരെയാണ് ഈ യുവാവ് നടന്നുതീര്‍ത്തത്.
ഇവായെന്ന ഒന്‍പതു വയസുള്ള സുഡാനി പെണ്‍കുട്ടിയുടെ കഥയറിഞ്ഞ വേദയനിലാണ് മണ്ണാര്‍കാട് എടത്തനാട്ടുകാന്‍ മുഹമ്മദ് റിയാസ് നടക്കാന്‍ തുടങ്ങിയത്.
ഒറ്റരാത്രികൊണ്ട് ഉറ്റവരും ഉടയവരും രാജ്യവുമില്ലാതായ ഇവ എത്യോപ്യയിലെ അഭയാര്‍ഥി ക്യാംപിലേക്കു ജീവന്‍ കയ്യില്‍പിടിച്ചു ഓടിയത് 409 കിലോമീറ്റര്‍.പന്ത്രണ്ട് ദിനരാത്രങ്ങള്‍ നീണ്ട ആ പാലയത്തിന്റെ വേദയിലാണ് റിയാസ് കോഴിക്കോട്ട് നിന്ന് നടത്തം തുടങ്ങിയത്. കൊച്ചി തിരുവനന്തപുരം പിന്നിട്ട് മധുര വഴി കേളംപാക്കത്തെ റോഹിങ്ക്യന്‍ ക്യാംപിലാണ് നടത്തം അവസാനിപ്പിച്ചത്. കണ്ടവരോടൊക്കെ അകറ്റിനിര്‍ത്തുന്നതിനേക്കാള്‍ അണച്ചുനിര്‍ത്തുന്നതിന്റെ പ്രാധാന്യം പറഞ്ഞു ബോധ്യപെടുത്തി.
ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള വിഭാഗം നടത്തുന്ന സ്റ്റെപ്പ് വിത്ത് റഫ്യൂജി ക്യാംപെയിനിലെ ഏക ഇന്ത്യന്‍ പ്രതിനിധിയാണ് റിയാസ്.
മതക്കോളങ്ങളുണ്ടാക്കി . രാഷ്ട്രം തന്നെ പൗരന്‍മാരെ പുറന്തള്ളാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നേരിടുന്ന കാലത്ത് മനുഷ്യത്വം ഉയര്‍ത്തിപിടിച്ചു നടത്തം തുടരാന്‍ തന്നെയാണ് റിയാസിന്റെ തീരുമാനം.