duck

കുട്ടനാട്ടിൽ താറാവുകൾ ചത്തൊടുങ്ങുന്നത് പൂര്‍ണമായും നിയന്ത്രണ വിധേയമായില്ല. അയ്യായിരത്തിലധികം താറാവുകളാണ് ഇതുവരെ ചത്തത്. പക്ഷിപ്പനിയല്ല മരണകാരണം എന്ന് വ്യക്തമായിട്ടും കര്‍ഷകരില്‍ ചിലര്‍ ആശങ്കയുയര്‍ത്തുന്നതില്‍ അടിസ്ഥാനമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു

റൈമറല്ല അണുബാധയും തീറ്റയിലെ പൂപ്പലുമാണ് താറാവുകള്‍ കൂട്ടത്തോടെ ചാവാന്‍കാരണമെന്ന് മഞ്ഞാടിയിലെ പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നിട്ടും കര്‍ഷകരില്‍ കുറെയധികംപേര്‍ക്ക് ആശങ്ക തുടരുകയാണ്. പ്രതിരോധസംവിധാനങ്ങള്‍ ഊര്‍ജിതമാക്കിയതായും രോഗവ്യാപനം തടയാന്‍ താമസിയാതെ കഴിയുമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു 

സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായും.കർഷകർ കൃത്യസമയത്ത് രോഗ വിവരം അറിയിക്കാത്തതും പ്രശ്നം ഗുരുതരമാകാൻ കാരണമായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വയം ചികില്‍സ അരുത്. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് താറാവുകളെ വളര്‍ത്തിയ കര്‍ഷകരാണ് പെട്ടന്നുണ്ടായ രോഗത്തെതുടര്‍ന്ന് പ്രതിസന്ധിയിലായത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം