chairman-kayamkulam

ഗതാഗത നിയമം പാലിക്കാഞ്ഞതിന് കായംകുളം നഗരസഭാ ചെയര്‍മാന് പൊലീസ് പിഴയിട്ടു. ഹെല്‍മെറ്റ് വെക്കാതെ നഗരസഭാ ബജറ്റിന് പോകുമ്പോഴുമ്പോഴാണ് പിടിവീണത്. പിഴയടച്ച് ബജറ്റ് അവതരണത്തിന് എത്തിയപ്പോഴേക്കും പ്രതിപക്ഷബഹളത്തില്‍ അത് അലങ്കോലപ്പെടുകയും ചെയ്തു

 

കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് തുടര്‍ച്ചയായ രണ്ടാംദിവസവും നഗരസഭാ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ചെയര്‍മാന്‍ എന്‍.ശിവദാസന്‍. റോഡില്‍ ഉണ്ടായതിനേക്കാള്‍ വലിയ സീന്‍ ഹാളിലുണ്ടായി. വൈസ് ചെയര്‍മാന്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 44വാർഡുള്ള നഗരസഭയുടെ ബജറ്റ് ബുക്കിൽ 39 വാർഡുകളുടെ പദ്ധതി വിഹിതങ്ങളുടെ കണക്കുകകൾ മാത്രം. ഇത് ചോദ്യം ചെയ്ത് യുഡിഫ് അംഗങ്ങൾ ബഹളം വെച്ചു. തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമായി..

 

പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ജില്ലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മറികടന്ന് തുടര്‍ച്ചായി രണ്ടുദിവസം കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതിനെതിരെ മുൻ മുനിസിപ്പാൽ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്