general-hospital

എറണാകുളം ജില്ലയിലെ നൂറ് കണക്കിന് വരുന്ന അര്‍ുബുദ ബാധിതര്‍ക്കും ഹൃദ്രോഗികള്‍ക്കും, ഗര്‍ഭിണികള്‍ക്കും കോവി‍‍‍‍ഡ് കാലത്തെ ഏക ആശ്രയമായി ജനറല്‍ ആശുപത്രി കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ കാന്‍സര്‍ രോഗികളുടെ തുടര്‍ ചികിത്സയെക്കുറിച്ചുള്ള ആശങ്ക അകറ്റാന്‍ ഹെല്‍പ്പ്് ലൈന്‍ സംവിധാനങ്ങളും സജ്ജമാക്കി. 

കളമശ്ശേരി സര്‍ക്കാര്‌ മെഡിക്കല്‍ കോളജ് പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമായതോടെയാണ് ഒരാഴ്ച മുന്‍പ് കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്ത്തനം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ആലുവ ജില്ലാ ആശുപത്രി, തൃപ്പുണിത്തുറ, മൂവാറ്റുപുഴ ആശുപത്രികളെല്ലാം കോവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായോതോടെ തന്നെ ജനറല്‍ ആശുപത്രിയിലെ തിരക്ക് കൂടിയിരുന്നു. അതിനൊപ്പമാണ് കാന്‍സര്‍ സെന്ററിലെ രോഗികളും മുഴുവന്‍ ജീവനക്കാരും ഇങ്ങോട്ടെത്തിയത്. എന്തായാലും പരിമിത സൗകര്യങ്ങളില്‍ പോലും എല്ലാവരും ഹാപ്പി. കീമോയും, അടിയന്തര ശസ്ത്രക്രിയകളും മുടക്കം കൂടാതെ നടക്കുന്നു. ഒപ്പം രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ഹെല്‍പ്്ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ ഡോക്ടര്‍മാരുമായി ടെലിഫോണിലും സംസാരിക്കാം. 

തുടര്‍ ചികിത്സ വേണ്ടി വരുന്ന ഹൃദ്രോഗികള്‍, കളമശേരി മെഡിക്കല്‍ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്ന ഗര്‍ഭിണികള്‍ക്കെല്ലാം ഈ കോവിഡ് കാലത്ത് ആശ്രയം ജനറല്‍ ആശുപത്രി തന്നെ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ താമസവും, ഭക്ഷണവുമെല്ലാം സാധ്യമാക്കുന്നതും

സംസ്ഥാനത്തെ സര്‍ക്കാർ ആശുപത്രികളില്‍ മികവിന്റെ കേന്ദ്രമായി അറിയപ്പെടുന്ന എറണാകുളം ജനറല്‍ ആശുപത്രിയും കോവിഡ് കാലത്തെ വേറിട്ട പ്രവർത്തനത്തിലൂടെ വീണ്ടും നിര്‍ധനരോഗികള്‍ക്ക് താങ്ങാവുകയാണ്.