നെല്ല് സംഭരണത്തിനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കുട്ടനാട്ടില്‍ കൊയ്ത്ത് തകൃതിയായി. പ്രതിദിനം നൂറ്റി എണ്‍പത് ലോഡ് നെല്ലാണ് മില്ലുകളിലേക്ക് കൊണ്ടുപോകുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി അഞ്ചു സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്
കോവിഡ് നിയന്ത്രണങ്ങളിലെ കുരുക്ക് അവശ്യസര്‍വീസാക്കി അഴിച്ചെടുത്തതോടെ കുട്ടനാട്ടില്‍ കൊയ്ത്തിന് വേഗംകൂടി...അവലോകന യോഗങ്ങള്‍ മുറതെറ്റാതെ വന്നതോടെ സംഭരണം ശക്തിപ്പെട്ടു. കഴിഞ്ഞ യോഗത്തിന് മുമ്പ് 57,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിരുന്നത്. അത് 1,0500 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. കൊയ്തിട്ട 8,080 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുവരുകയാണ്.
കാലടിയിലെ മില്ലുകളില്‍ നെല്ല് ഇറക്കുന്നതിന് തടസ്സം നേരിട്ടാല്‍ ഇടപെടാന്‍ എറണാകുളം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 50 ശതമാനം നെല്ലാണ് ഇനിയും കൊയ്ത് സംഭരിക്കാനുള്ളത്