windmill-02

കൂറ്റന്‍ കാറ്റാടിയന്ത്രത്തിന്റെ കുഞ്ഞന്‍ മാതൃക വീട്ടുമുറ്റത്തുണ്ടാക്കി  യുവാവ്.  ലോക് ഡൗണ്‍ നേരമ്പോക്കിനുണ്ടാക്കിയ  കാറ്റാടിക്ക് കോവ്ഡ് 19 എന്ന പേരും നല്‍കി.    നെടുങ്കണ്ടംകാരനായ  പ്രിന്‍സിന്റെ  ലോക് ഡൗണ്‍ കാലത്തെ പരീക്ഷണങ്ങള്‍ കാണാം.

  

ഇടുക്കി രാമക്കല്‍മേട് കുരുവിക്കാനം കാറ്റാടിപ്പാടത്തിന് സമീപം താമസിക്കുന്ന പ്രിന്‍സ് ഭുവനചന്ദ്രനും കുടുംബവും, എന്നും കണികണ്ടുണരുന്നത് വൈദ്യുതോത്പാദനത്തിനായി സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റന്‍ കാറ്റാടികളാണ്. ലോക് ഡൗണില്‍  ആരംഭിച്ചതോടെ കാറ്റാടിയുടെ ഒരു തനിപ്പകര്‍പ്പ് വീട്ടിലൊരുക്കുവാന്‍ തീരുമാനിച്ചു. ഇരുമ്പ് പൈപ്പുകളും ഫാനിന്റെ ലീഫുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. വീടിന് മുകളില്‍ കാറ്റാടി ഉറപ്പിച്ചു. കോവ് 19 ഒരു ബള്‍ബ് കത്താനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കും.

 

വെല്‍ഡിംഗ് ജോലിക്കാരനായ പ്രിന്‍സ് ചെറുപ്പം മുതല്‍ കരകൗശല വസ്തുക്കളും ശില്പങ്ങളും നിര്‍മിക്കാറുണ്ട്. വീട് അലങ്കരിച്ചിരിക്കുന്ന ഈ ശില്പങ്ങളും പൂന്തോട്ടത്തിലെ ചെടിച്ചട്ടികളുമെല്ലാം ഇദ്ദേഹത്തിന്റെ   കരവിരുതാണ്.