ലോക് ഡൗണില്‍ ലക്ഷദ്വീപില്‍ കുടുങ്ങി കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും. കവരത്തി, കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിലായി കേരളത്തിലേക്ക് വരനായി നാല്‍പത്തിയെട്ടുപേരാണ് കാത്തിരിക്കുന്നത്.
ലക്ഷദ്വീപില്‍ ദ്വീപുകളില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ആശങ്കയിലാണ് ഇവിടുത്തെ മലയാളികള്‍. കടമത്ത് ദ്വീപിലെ സര്‍വകലാശാല സെന്ററില്‍ ജോലി ചെയ്യുന്നവര്‍ക്കാവശ്യമായ മരുന്ന് കഴിഞ്ഞദിവസമാണ് കൊച്ചിയില്‍നിന്ന് കൊണ്ടുവന്നത്. കോളജ് പൂട്ടി നാട്ടിലേക്ക് വരാനായി കപ്പലിന് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ലോക് ഡൗണ്‍ വന്നതോടെ കപ്പല്‍ സര്‍വീസ് പൂര്‍ണമായും നിറുത്തി.
കടമത്ത് ദ്വീപില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം മാത്രമാണുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് സ്ഥരീകരിച്ചാല്‍ ചികിത്സയക്ക് എവിടെ പോകുമെന്നും ഇവര്‍ ചോദിക്കുന്നു.