കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. കോഴിക്കോട് മിഠായിത്തെരുവ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികളെ പൊലീസ് തടഞ്ഞു. നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമെ കടകൾ തുറക്കാൻ അനുവദിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
കടകൾ തുറക്കാമെന്ന സർക്കാർ നിർദേശം അറിഞ്ഞാണ് വ്യാപാരികളെത്തിയത്. എന്നാൽ മിഠായിത്തെരുവിലെത്തിയ വ്യാപാരികളെ പൊലീസ് തടഞ്ഞു.
ആശയ കുഴപ്പം നിലനിൽക്കുന്നതിനാൽ നഗരത്തിലെ കടകളെല്ലാം തടഞ്ഞ് കിടക്കുകയാണ്. ആളുകൾ കൂട്ടമായി എത്താൻ സാധ്യത ഉള്ളതിനാൽ മിഠായിത്തെരുവിൽ കട തുറക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പകുതി കടകളെങ്കിലും തുറക്കാൻ അനുവദം നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഷോപ്പിങ് മാളുകളും വസ്ത്രശാലകളും സ്വർണക്കടകളും തുറക്കാൻ അനുമതിയില്ല. ബഹുനില കെട്ടിടങ്ങളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. നഗരത്തിലെ വാഹന പരിശോധനയും ശക്തമായി തുടരും.