lini

ആരോഗ്യകേരളത്തിന് അഭിമാനമായ പേരാമ്പ്രയിലെ ലിനി സിസ്റ്ററുടെ ഓര്‍മ്മകള്‍ രണ്ട് വര്‍ഷത്തിനിപ്പുറവും ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. നിപയെന്ന മാരകവൈറസിനെതിരായ പോരാട്ടത്തില്‍ നമുക്ക് നഷ്ടപ്പെട്ട ആ മാലാഖയുടെ ജീവിതം ഓര്‍ത്തെടുക്കാതെ ഈ നഴ്സസ് ദിനം പൂര്‍ണമാകില്ല.  നാം കടപ്പെട്ടിരിക്കുന്ന കണ്ണീര്‍തുള്ളികളാണിത്,മകളുടെ മരണം വിശ്വസിക്കാനാകാതെ  ശേഷജീവിതം കരഞ്ഞുതീര്‍ക്കുകയാണ് ഒരമ്മ.

അവസാനമായി ഒരുനോക്ക് കാണാനോ ഒന്ന് മിണ്ടാനോ ആവാതെ വിടപറഞ്ഞ മകളെയോര്‍ത്താണ് ഇവരിപ്പോഴും വേദനിക്കുന്നത്. ഐസലേഷന്‍ ഐസിയുവില്‍ കിടന്ന് പറക്കമുറ്റാത്ത മക്കളെയും ഭര്‍ത്താവിനെയും ഓര്‍ത്ത് വേദനിക്കുമ്പോഴും ആതുരശുശ്രൂഷയെന്ന ജീവിതവ്രതത്തെ നെഞ്ചോട് േചര്‍ത്തുവെച്ച ലിനിയെന്ന മാലാഖ. നിപയെ നാം തോല്‍പ്പിച്ചു.കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ നമ്മുെട ആത്മവിശ്വാസം ലിനിയെ പോലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനസന്നദ്ധതമാത്രമാണ്.

അമ്മ തിരിച്ചെത്തുമെന്ന് വിശ്വസിക്കുന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളുണ്ട് ഇവിടെ. അകലെയെവിടെയോ ആതുരശ്രൂഷയിലാണെന്ന് ലിനിയെന്ന് കുട്ടികള്‍ക്കൊപ്പം ഈ കുടുംബവും ആശ്വസിക്കുന്നു. രക്തസാക്ഷിത്വങ്ങള്‍ പുനര്‍ജനിക്കുന്ന ഈ ചരിത്രദിനത്തില്‍ ലിനിയുടെ സ്മരണയില്‍ നമുക്കൊരായിരം ഓര്‍മ്മപൂക്കളര്‍പ്പിക്കാം.