adoor-12

അമ്പത്തിനാലാം വയസിൽ ഇരട്ടക്കുട്ടികൾ പിറന്നതിന്റെ സന്തോഷത്തിലാണ് കുമാരിയും ഭർത്താവ് ശ്രീധരനും. പൂർണ ആരോഗ്യത്തോടെ കുഞ്ഞുങ്ങൾ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലുണ്ട്. 

2018 ഡിസംബറിൽ ഏകമകൻ വാഹനാപകടത്തിൽ മരിച്ചതോടെയാണ് ഒരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ഇരുവർക്കും തോന്നിയത്. അങ്ങനെ വന്ധ്യതാ ചികിൽസയ്ക്കായി ഡോക്ടർ എസ്. പാപ്പച്ചന്റെ സഹായം തേടി. ചികിൽസ ഫലം കണ്ടതോടെ ഇരുവരും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. 

ഓമനിക്കാനും താലോലിക്കാനും കിട്ടിയ രണ്ട് മക്കളുമായി ഇരുവരും സന്തോഷത്തോടെയിരിക്കുന്നത് കാണുമ്പോൾ ചികിൽസിച്ച ഡോക്ടർമാരുടെ സംഘവും ഹാപ്പി. വലിയ ആത്മവിശ്വാസമാണ് ഇത് നൽകുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.