ksrtc-bus

രണ്ടുമാസത്തെ നിശ്ചലാവസ്ഥയ്ക്ക് അവസാനംകുറിച്ച്, സ്ഥലപ്പേരുവച്ച കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ജില്ലകള്‍ക്കുള്ളില്‍ ഒാടിത്തുടങ്ങി. സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്ക് വീണ്ടും ജോലിസ്ഥലത്തെത്താന്‍ വഴിയൊരുങ്ങിയത് വലിയ ആശ്വാസമായി. പുതിയശീലങ്ങളുടെ കാഴ്ചകളോടെയണ് പൊതുഗതാഗതം തുറന്നത്.

തള്ളിമറിച്ച്കയറുന്ന പഴയശീലം പഴങ്കഥ. രോഗാണുവിന്റെ കാണാക്കണികളെ അകറ്റാന്‍ അതേയുള്ളൂവഴിയെന്ന് നാം തിരിച്ചറിയുന്നു. അലംപാലിച്ച് ഇരിക്കുന്നു. യാത്രാടിക്കറ്റ് വാങ്ങുന്നതിന് മുമ്പും കൈകള്‍ അണുവിമുക്താക്കുന്നു. എല്ലാവരും മുഖാവരണം ധരിക്കുന്നു. ഇങ്ങനെ പോകുന്നു പുതിയശീലക്കാഴ്ചകള്‍. ജീവനക്കാര്‍ക്ക് മുഖാവരണത്തിന് പുറമെ കയ്യുറയും.പ്രീപെയ്ക് കാര്‍ഡ് സംവിധാനം പരീക്ഷണഘട്ടം കഴിഞ്ഞെത്തിയിട്ടില്ല

യാത്രക്കൂലി ഇരട്ടിയാണെങ്കിലും രണ്ടുമാസം പണിയില്ലാതെ കൂലിയില്ലാതെ കഴിഞ്ഞവര്‍ക്ക് ആശ്വാസമായി ബസ് സര്‍വീസ്. ബസ്ജീവനക്കാരെത്തിയതും പുതിയശീലങ്ങളോടെ തിരുവനന്തപുരം മേഖലയില്‍  635 ബസ്സുകള്‍ നിരത്തിലിറങ്ങി. എറണാകുളം മേഖലയില്‍ 475 ബസ്സുകളും കോഴിക്കോട് മേഖലയില്‍ 228 ബസ്സുകളും ഇന്നോടി. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറങ്ങും