ദിവസവും കഴിക്കുന്ന മരുന്ന് കിട്ടാതെ പ്രയാസത്തിലായ കുവൈത്തിലെ പ്രവാസികള്‍ക്ക് നാട്ടില്‍നിന്ന് സൗജന്യമായി മരുന്നെത്തിച്ച് കെ.എം.സി.സി. ഇതിനോടകം നാലായിരത്തി അഞ്ഞൂറ് പ്രവാസികള്‍ക്കാണ് കൊച്ചി വിമാനത്താവളം വഴി മരുന്ന് കുവൈത്തിലെത്തിച്ചത്.
കോഴിക്കോട് എരഞ്ഞിക്കലുള്ള വീട്ടിലിരുന്ന് കവറിലാക്കുന്ന മരുന്നുകള്‍ നിരവധിപേര്‍ക്കാണ് ആശ്വാസമാകുന്നത്. കുവൈത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറ് രോഗികള്‍ക്ക് ഈ മരുന്ന് അടുത്തദിവസം കൈകളിലെത്തും. നാട്ടിലുള്ള വീട്ടുകാരും പരിചയക്കാരും സംഘടനകളുമാണ് മരുന്ന് ശേഖരിച്ച് കെ.എം.സി.സിക്ക് കൈമാറുന്നത്. കൃത്യമായി പായ്ക്ക് ചെയ്ത് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കയറ്റുമതി.
ഓരോ രോഗിക്കും മൂന്നുമാസത്തേക്ക് കഴിക്കാനുള്ള മരുന്നാണ് അയക്കുന്നത്.