മഴയെത്തിയതോടെ മഴക്കോട്ടുകള്‍ക്കും പ്രിയമേറുന്നു. കോവിഡ് കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് കുറവാണെങ്കിലും മഴക്കോട്ടുകളുടെ വില്‍പനയ്ക്ക് കുറവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മഴക്കാലമായാല്‍ കുടപോലെ ഡിമാന്‍ഡുള്ള ഒന്നാണ് മഴക്കോട്ടുകള്‍. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്. പതിവ് വിപണിയെ കോവിഡ് തളര്‍ത്തിയെങ്കിലും മഴക്കോട്ടുകളുടെ വില്‍പന തകൃതിയായി നടക്കുകയാണ്,
നിറത്തിലും ഡിസൈനിലുമെല്ലാം പുതുമയുമായാണ് മഴക്കോട്ടുകള്‍ വിപണിയിലെത്തുന്നത്. നിറയല്‍കോട്ടിന്റെ നിര്‍മാതാക്കള്‍ ഒറ്റത്തവണ ഉപയോഗിക്കാനുള്ള പോക്കറ്റ് കോട്ടും രൂപകല്‍പന ചെയ്തിട്ടുണ്ട്.