പത്തനംതിട്ട ഗൂഡിരിക്കല്‍ ഫോറസ്റ്റ് റേഞ്ചില്‍ വേലുത്തോട് വനത്തില്‍ ചില്ലിക്കൊമ്പനെ അവശനിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് തിന്നതാണെന്നാണ് നിഗമനം. ചികില്‍സ നല്‍കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചു.
മെലിഞ്ഞുതുടങ്ങിയ കൊമ്പന്‍ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ഉള്‍വനത്തിലെയ്ക്കു കയറാതെ വേലുത്തോട് പ്രദേശത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്. ഇടതുകാല്‍ പ്രയാസപ്പട്ടാണ് എടുത്തുവയ്ക്കുന്നത്. പ്ലാസ്റ്റിക് തിന്നതാണ് എന്നാണ് നിഗമനം.
ആനയെ നിരീക്ഷിക്കാന്‍ വനപാലക സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. മതിയായ ചികില്‍സ നല്‍കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ കിളിയെഞ്ഞാന്‍ കല്ല് ചെക്പോസ്റ്റിലും ഇതേ അവസ്ഥയില്‍ പിടിയാനയെ കണ്ടിരുന്നു.