muthalappozhi-wb

തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴി ടൂറിസം പദ്ധതി അവഗണനയില്‍. അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫണ്ട് അനുവദിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല. പ്രതിഷേധവുമായി നാട്ടുകാര്‍

ജില്ലയിലെ തീര പ്രദേശങ്ങളായ പെരുമാതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള സമഗ്രവികസനം ലക്ഷ്യമിട്ടാണ് ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ടൂറിസം വകുപ്പ് മൂന്നുകോടി അനുവദിച്ച് ഉത്തരവിറങ്ങുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 

പൂര്‍ത്തികരിക്കണമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനായിരുന്നുനടത്തിപ്പ ് ചുമതല.കരാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരുമാസം ശേഷിക്കേ പദ്ധതിയുടെ പ്രാരംഭ ഘട്ടം പോലും തുടങ്ങിയില്ലപ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപ്പോയ പദ്ധതി എത്രയും പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം