സ്വര്‍ണക്കടത്തിന് സ്വപ്ന സുരേഷിനെയും സംഘത്തെയും സഹായിച്ച ഉന്നതരിലേക്ക് വിരല്‍ചൂണ്ടി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നയതന്ത്രചാനല്‍ വഴി സ്വര്‍ണംകടത്താന്‍ ഉന്നതരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കെയാണ് ഉന്നതബന്ധം പ്രസക്തമാകുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളെല്ലാം അടുത്തമാസം ഇരുപത്തി ഒന്നുവരെ റിമാന്‍ഡിലാണ്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും സരിത്തിനെയും കാക്കാനാട് ജില്ലാ ജയിലേക്ക് മാറ്റി. ഇതിനിടെയാണ് പ്രതികളുടെ ഉന്നതബന്ധത്തിലേക്ക് വിരല്‍ചൂണ്ടിയുള്ള എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ അഞ്ചാം ഭാഗം ഇങ്ങനെ . A2 Had also disclosed about her association with arrested accused A1 and A4 besides other associates or suspects involved in this case. അഥവാ കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് ഒന്നാം പ്രതി സരിത്തുമായും നാലാം പ്രതി സന്ദീപ് നായരുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് സഹായികളെ അല്ലെങ്കില്‍ പങ്കാളികളെ കുറിച്ചും വ്യക്തമാക്കിയുട്ടുണ്. ഇതിന് തുടര്‍ച്ചയായിപതിനൊന്നാം ഭാഗത്തില്‍ ഇങ്ങനെ പറയുന്നു Further The Involvement of other people in to this crime as well as the end users and benefciaries need to be ascertained. these aspects are yet to be investigated in depth അതവാ കടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും നേട്ടമുണ്ടാക്കിയവരെയും കണ്ടെത്തേണ്ടതുണ്ട്. ഇതില്‍ ആഴത്തിലുള്ള അന്വേഷണ ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനെ ചോദ്യം ചെയ്യാനായി എന്‍ഐഎ കൊച്ചിയിലേക്ക് വിളിപ്പിച്ചിരിക്കേയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉന്നതബന്ധം സൂചിപ്പിക്കുന്ന ഈ ഭാഗങ്ങള്‍ പ്രസക്തമാകുന്നത്.