സര്‍ക്കാരിെന്റ ഒാണക്കിറ്റ് വിതരണം ഒരാഴ്ച കൂടി വൈകും. കിറ്റിലേക്കുള്ള സാധനങ്ങള്‍ എത്താന്‍ വൈകുന്നതാണ് കാരണം. നാളെ മുതല്‍ വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനം. അതേസമയം സാധനങ്ങള്‍ വാങ്ങുന്നതില്‍ ചെറുകിട സംഭരകരെ സപ്ലൈകോ പൂര്‍ണമായും തഴഞ്ഞു.
കിറ്റിലേക്കുള്ള സാധനങ്ങള്‍ സ്ഥിരം വിതരണക്കാരില്‍ നിന്ന് ടെന്‍ഡറില്ലാതെ എടുക്കാനായിരുന്നു സപ്ലൈകോയുടെ തീരുമാനം. ഇത് വ്യാപകമായ അഴിമതിക്ക് കാരണമാകുമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ടെന്‍ഡര്‍ വിളിച്ചു. ശര്‍ക്കരയ്ക്കും പപ്പടത്തിനും മാത്രമാണ് ഇതുവരെ പര്‍ച്ചേഴ്സ് ഒാര്‍ഡര്‍ നല്‍കിയത്. ശേഷിക്കുന്ന വെളിച്ചെണ്ണ മുളകുപൊടി ഉള്‍പ്പടെയുള്ളവയ്ക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞിട്ടില്ല. ഇനി പര്‍ച്ചേഴ്സ് ഒാര്‍ഡര്‍ കൊടുത്ത് സാധനങ്ങളെത്താന്‍ നാലഞ്ച് ദിവസം കൂടിയെടുക്കും. അതിന് ശേഷമേ കിറ്റ് തയാറാക്കാനാകു. ചെറുകിട സംരംഭകര്‍ക്ക് ഒറ്റ സാധനത്തിന്റ പോലും ഒാര്‍ഡര്‍ കൊടുത്തിട്ടില്ല. ഇവരില്‍ നിന്ന് കറിപൗഡറുകള്‍ ആവശ്യപ്പെട്ടെങ്കിലും അന്‍പതിനായിരത്തില്‍ കുറയരുതെന്നായിരുന്നു നിര്‍ദേശം. ചെറുകിട സംരംഭകരെ സംബന്ധിച്ച് ഇത്രയും അളവില്‍ സപ്ലൈ ചെയ്യുക പ്രായോഗികമല്ല. മാത്രമല്ല നേരത്തെ ഒൗട്ട്ലറ്റുകളിലേക്ക് സാധനങ്ങള്‍ നല്‍കിയ വകയില്‍ 60 കോടിയോളം രൂപ സപ്ലൈകോ നല്‍കാനുമുണ്ട്
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട സംരംഭകര്‍ക്ക് ഒാര്‍ഡര്‍ കിട്ടിയാല്‍ ആശ്വാസമായേനെ. വന്‍തുക കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണ് വന്‍കിട കമ്പനികളില്‍ നിന്ന് മാത്രം സാധനങ്ങളെടുക്കുന്നതെന്നാണ് ചെറുകിടക്കാരുടെ പരാതി.