law-college-02

സര്‍ക്കാര്‍ ലോ കോളജുകളിലെ സീറ്റുകള്‍ കുത്തനെ വെട്ടിച്ചുരുക്കിയും സ്വകാര്യ കോളജുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടിയും ഉന്നത വിദ്യാഭ്യാസവകുപ്പ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 

 

മൂന്ന് വര്‍ഷ എല്‍എല്‍ബിക്ക് ഒരു സര്‍ക്കാര്‍ കോളജില്‍  100 സീറ്റുകളാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ ആകെ നാല് കോളജുകള്‍. അങ്ങനെ നാനൂറ് സീറ്റ്. എന്നാല്‍ പ്രവേശനപരീക്ഷ നടത്തി റാങ്ക്്്ലിസ്റ്റും പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം അറുപത് സീറ്റുകളാക്കി ചുരുക്കി. ഫലത്തില്‍ നാനൂറ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ പഠിക്കാന്‍ കിട്ടുമായിരുന്ന അവസരം 240 ആയി കുറഞ്ഞു. അഞ്ച് വര്‍ഷ എല്‍എല്‍ബിക്ക് ഉണ്ടായിരുന്ന 80 സീറ്റുകളുടെ എണ്ണവും അറുപതാക്കി ചുരുക്കിയിട്ടുണ്ട്. അതേസമയം സ്വകാര്യ ലോ കോളജുകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. 

 

സീറ്റുകള്‍ വെട്ടിചുരുക്കിയ നടപടി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിന് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്‍റെ ഇടപെടലുണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നു.