thirkkakkara-31

പൊലിമയില്ലാതെ എറണാകുളം തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാല്‍ ആഘോഷം മഹാബലി വരവേല്‍പ് ചടങ്ങിലൊതുങ്ങി.  കേരളത്തിലെ ഏക വാമനക്ഷേത്രമായ തൃക്കാക്കരയില്‍ ഇത്തവണ പതിവ് ഓണാഘോഷങ്ങളില്ല. പകരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചടങ്ങുകള്‍ മാത്രം. തിരുവോണദിനത്തിലെ പ്രധാന ചടങ്ങായ മഹാബലി വരവേല്‍പ്പ് എട്ട് മണിയോടെ പൂര്‍ത്തിയായി. ചരിത്രത്തിലാദ്യമായി ക്ഷേത്രത്തിലെ ഓണസദ്യ ഒഴിവാക്കി.

ഭക്തരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അകത്തേക്ക് കയറ്റിവിട്ടത്. ശാരീരിക അകലവും മാസ്കും നിര്‍ബന്ധം. ഒരു സമയം അഞ്ച് പേര്‍ക്ക്  മാത്രമെ ചുറ്റമ്പലത്തിനകത്ത് പ്രവേശനമുള്ളു.