നൂറ് വര്‍ഷം പൂര്‍ത്തിയാക്കി രാജ്യത്തെ പ്രമുഖ പെയിന്‍റ് നിര്‍മാതാക്കളായ നെരോലാക്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്ന വിപണിയില്‍ പുതിയകാലത്തിന്റെ ഉത്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് പൊതുവില്‍ രാജ്യത്തെ പെയിന്‍റ് വ്യവസായം. പുതിയസാഹചര്യങ്ങള്‍ക്ക് അനുകൂലമായ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലാണ്, മേഖലയില്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന നേരോലാക്ക് പെയിന്‍റ്സ്. 'കളേഴ്‍സ് ദാറ്റ് കെയേഴ്‍സ്' എന്നര്‍ഥം വരുന്ന 'കരുതലിന്‍റെ നിറങ്ങള്‍' എന്നതാണ് നൂറാംവര്‍ഷത്തിലെ ആപ്തവാക്യം. 'ഇന്ന് സുരക്ഷിതമെങ്കില്‍ നാളെ വര്‍ണാഭമാകും' എന്ന നെരോലാക് ക്യാംപെയിന് വിവിധമേഖലകളില്‍നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്.
1920ല്‍ ആരംഭിച്ച കന്‍സായി നെരോലാക് പെയിന്‍റ്സ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പെയിന്‍റ് നിര്‍മാതാക്കളിലൊന്നാണ്. വ്യത്യസ്ത കാലാവസ്ഥകളോടൊപ്പം പുതിയ ജീവിതസാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ പെയിന്‍റുകള്‍ പുറത്തിറക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
കെട്ടിടങ്ങള്‍ക്ക് പുറമേ വാഹനവിപണയിലും നെരോലാക് പെയിന്റ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യാവസായിക, ഗാര്‍ഹിക മേഖലയില്‍ ഒന്നാംസ്ഥാനാത്താണ് വര്‍ഷങ്ങളായി കമ്പനി. കോവിഡാനന്തര കാലത്ത് പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങുന്ന പെയിന്റുകള്‍ വിപണിയിലെത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ജപ്പാന്‍ ആസ്ഥാനമായ ലോകത്തോര പെയിന്റ് നിര്‍മാതാക്കളായ കന്‍സായി പെയിന്റ് കോര്‍പ്പറേറ്റ് ലിമറ്റഡിന്റെ കീഴിലാണ് നെരോലാക്കിന്റെ പ്രവര്‍ത്തനം. രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തില്‍ പെയിന്റ് വിപണിക്ക് തുടര്‍ന്നും കൂടുതല്‍ ഉണര്‍വുണ്ടാകും എന്ന പ്രതിക്ഷയിലാണ് വ്യവസായമേഖല.