swimming-pool-03

അരക്കോടി രൂപ ചെലവില്‍ അഞ്ചുവര്‍ഷം മുന്‍പ് കൊല്ലം പീരങ്കി മൈതാനിയില്‍ പണിത നീന്തല്‍ക്കുളം കാടുകയറി നശിക്കുന്നു. നീന്തൽ താരങ്ങളുടെ കേന്ദ്രമാകേണ്ടിയിരുന്ന സ്വിമ്മിങ് പൂള്‍ ഇപ്പോൾ നാട്ടുകാരുടെ പേടിസ്വപ്നമാണ്. ഇഴജന്തുക്കളും സാമൂഹിക വിരുദ്ധരും ഇവിടം താവളമാക്കിക്കഴിഞ്ഞു. [

 

സംശയിക്കണ്ട. ഇത് നീന്തല്‍ക്കുളം തന്നെയാണ്. പൊതുഖജനാവില്‍ നിന്നു അന്‍പതുലക്ഷത്തോളം രൂപ മുടക്കി വെറും അഞ്ചു വര്‍ഷം മുന്‍പാണ് പണിതത്. ദേശീയ ഗെയിംസിനു മുന്നോടിയായിട്ടായിരുന്നു നിർമാണം. 25 മീറ്റർ നീളത്തിൽ ബാത്ത് ടബ് മാതൃകയിലായിരുന്നു പൂർത്തീകരണം. കുളത്തിൽ വെള്ളം നിറയ്‌ക്കാനുള്ള പമ്പ് ഹൗസും പണിതു. എന്നാല്‍ രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ച കുളത്തിനു തുടർസംരക്ഷണം ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു.