vehicle

വാഹന പരിശോധനയ്ക്കിടെ വണ്ടിയുടെ ഡിജിറ്റല്‍ രേഖകള്‍ കേരളത്തിലും സ്വീകരിച്ചു തുടങ്ങി. ആര്‍.സി. ബുക്കും ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ എല്ലാ രേഖകളും എം പരിവാഹന്‍ ആപ്പില്‍ ലഭ്യമാണ്.

വാഹന പരിശോധനയ്ക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ വണ്ടിയുടെ ഒറിജിനല്‍ രേഖകള്‍ എവിടെയെന്ന് ഇനി ചോദിക്കില്ല. പകരം, വണ്ടിയുടമകള്‍ രേഖകളെല്ലാം മൊബൈല്‍ ആപ്പ് വഴി കാണിച്ചു കൊടുത്താല്‍ മതി. ലൈസന്‍സിലെ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്തിരിക്കണം. ഇല്ലെങ്കില്‍, 250 രൂപയാണ് പിഴ.. പരിവാഹന്‍ ‍ഡോട്ട് ജി.ഒ.വി. ഡോട്ട് ഐന്‍ എന്ന വെബ്സൈറ്റില്‍ കയറി വണ്ടിയുടമകള്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ റജിസ്റ്റര്‍ െചയ്യണം. എം പരിവാഹന്‍ ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ലൈസന്‍സും വണ്ടിയുടെ രേഖകളും ഡിജിറ്റിലായ സൂക്ഷിക്കാന്‍ ഡിജി ലോക്കര്‍ എന്ന ആപ്പും ഡൗണ്‍ലോഡ് ചെയ്താല്‍ മതി. നിയമലംഘനമുണ്ടെങ്കില്‍ പിഴ ഓണ്‍ലൈനായി അടയ്ക്കാം. എ.ടി.എം. കാര്‍ഡു നല്‍കി കയ്യോടെ പണം നല്‍കാം. ഇപോസ് മെഷീന്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ടാകും. ഒരു വണ്ടിയുടെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ ഫോണില്‍ ഓണ്‍ലൈനായി ലഭിക്കും. പിഴ ഒരു മാസത്തിനകം അടച്ചില്ലെങ്കില്‍ പിന്നെ ആ വണ്ടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. വണ്ടിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളേയും അതു ബാധിക്കും.

വണ്ടിയോടിച്ച് ലൈസന്‍സ് എടുക്കാന്‍ മാത്രം ഇനി ആര്‍.ടി. ഓഫിസില്‍ നേരിട്ട് പോയാല്‍ മതിയാകും. മറ്റുള്ള സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈനില്‍ കിട്ടും.