bike-wb

TAGS

ഇലക്ട്രിക് ബൈക്ക് സ്വന്തമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച യുവാവിനെ പരിചയപ്പെടാം. തൃശൂര്‍ എടവിലങ്ങ് സ്വദേശി മാനങ്കേരി നിസാറാണ് ബൈക്ക് വിജയകരമായി നിര്‍മിച്ചത്. 

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാം. എടവിലങ്ങ് സ്വദേശി മാനങ്കേരി നിസാര്‍ പത്തു മാസമെടുത്തു നിര്‍മിച്ചതാണ് ഈ ബൈക്ക്. 175 കിലോ ഭാരമുണ്ട് ബൈക്കിന്. വിദേശ നിര്‍മിത ബൈക്കുകളോട് കിടപിടിക്കുന്ന പുറംമോടി. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ 

വേഗതയില്‍ ഓടിക്കാം. ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ലിഥിയം ബാറ്ററി ഘടിപ്പിച്ചാല്‍ 70 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാം. ഒരു ലക്ഷം രൂപയോവം ചെലവായി. വിദേശ നിര്‍മിത ആഡംബര ബൈക്കുകളോടുള്ള ഇഷ്ടമാണ് ഇങ്ങനെയൊരു ബൈക്ക് നിര്‍മിക്കാന്‍ നിസാറിനെ പ്രേരിപ്പിച്ചത്.സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ബൈക്ക് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് നിസാറിന്‍റെ ലക്ഷ്യം.

ബൈക്കിൻ്റെ ആദ്യ പരീക്ഷണ ഓട്ടം കയ്പമംഗലം എം എൽ എ : ഇ ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു.