drainage

 

നാലുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന അഴുക്കുചാലിനാല്‍ വലഞ്ഞ് കോഴിക്കോട് ചക്കുംകടവ് നിവാസികള്‍. തദ്ദേശതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ദുരിതത്തിന് അറുതിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ കോവിഡ് കാരണം തൊഴിലാളികള്‍ ഇല്ലാത്തതാണ് നിര്‍മാണം മുടങ്ങാന്‍ കാരണമെന്ന് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു. 

 

ഈ അഴുക്കുചാല്‍ നിര്‍മാണം 2016ല്‍ തുടങ്ങിയതാണ്. എന്നാല്‍ നാലുവര്‍ഷത്തിനിപ്പുറവും തുടങ്ങിയിടത്ത് തന്നെയാണ് പദ്ധതി. 2018ല്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ല. പാതി തുറന്നിട്ട അഴുക്കുചാലിന്‍റെ ദുര്‍ഗന്ധവും പേറി നൂറിലധികം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. 

 

അഴുക്കുചാലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകാത്തതിനെതിരെ യുഡിഎഫ് നില്‍പ്പുസമരം നടത്തി. 

 

എന്നാല്‍ കോവിഡാണ് എല്ലാം താളം തെറ്റിച്ചതെന്നും തൊഴിലാളികള്‍ ഇല്ലാത്തതാണ് തിരിച്ചടിയായതെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫും ആരോപിക്കുന്നു.