bridge

കോതമംഗലം കുടമുണ്ടയിൽ നാട്ടുകാർക്ക് തീരാശാപമായി ഒരു പഞ്ചവടിപ്പാലം. രണ്ടേമുക്കാൽ കോടി രൂപ മുടക്കി നാലര വർഷം മുൻപ് പണിതീർത്ത പാലമാണ് നോക്കുകുത്തിയായി നിൽക്കുന്നത്. 

 

പല്ലാരിമംഗലം പഞ്ചായത്തിനേയും കവളങ്ങാട് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുടമുണ്ട പാലമാണിത്. 

മഴ കനത്താൽ പാലത്തിൽ വെളളം കയറുന്നത് പതിവാണ്. ഇക്കാരണത്താലാണ് 

ഉയരം കൂട്ടി മറ്റൊരു പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചതും പണി പൂർത്തിയാക്കിയതും. എന്നാൽ പുതിയ പാലത്തിനെ കൊണ്ട് നാട്ടുകാർക്ക് ഇതുവരെ ഒരുപയോഗവുമുണ്ടായിട്ടില്ല. 

 

 

പാലം നിർമിച്ച ശേഷമാണ് അപ്രോച്ച് റോഡിന്റെ പണി തുടങ്ങിയത്. 

പാലത്തിനോട് ചേർന്ന് മറ്റൊരു തടയണ നിലനിൽക്കെ പുതിയ പാലം തടയണയോടെ പണിതതും പ്രശ്നങ്ങളുടെ ആക്കം കുട്ടുന്നു. ഇതുമൂലം വെള്ളം ഒഴുകിപ്പോകാതെ സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും കയറുന്നത് പതിവാണ്.