ainithodu-04

കൊച്ചി മരടിലെ അയിനിതോട് സംരക്ഷണ സമിതി, നഗരസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. സമിതിയ്ക്കുവേണ്ടി എം.ജെ പീറ്ററണ് പന്ത്രണ്ടാം വാര്‍ഡില്‍ നിന്ന്  ജനവിധി തേടുന്നത്. തോടിന്റെ നീരൊഴുക്ക് തടയുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, വെളളപ്പൊക്കം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രചാരണം.

ഈ വീട് മാത്രമല്ല. ഇ പ്രദേശത്തെ പലവീടുകളും മഴയൊന്ന് പെയ്താല്‍ വെള്ളത്തിനടിയിലാവും. അയിനി തോട് കടന്നുപോകുന്ന വഴിയിലാണ് വീടുകളേറെയും.. പലതും കെട്ടിപൊക്കിയിരിക്കുന്നത് തോട് കയ്യേറിയാണ്. വെള്ളമൊഴുകിപോവാന്‍ ഇടമില്ല, തോട് സംരക്ഷണത്തിനായി വര്‍ഷങ്ങളായി പോരാടുകയാണ് എം.ജെ. പീറ്ററുടെ നേതൃത്വത്തില്‍ അയിനി തോട് സംരക്ഷണ സമിതി. രാഷ്ട്രീയ പാര്‍ട്ടിക്കാരെല്ലാം കയ്യൊഴിഞ്ഞെന്ന് ആരോപിച്ചാണ്  തോട് സംരക്ഷണത്തിനായുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി  സമിതിയുടെ പേരില്‍ പീറ്റര്‍ നഗരസഭയിലേക്ക് മല്‍സരിക്കുന്നത്.  

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നിയമപോരാട്ടങ്ങള്‍ക്കും സമിതി നേതൃത്വം വഹിക്കുന്നുണ്ട്. മരട് നഗരസഭയുടെ കെടുകാര്യസ്ഥതയാണ് കയ്യേറ്റത്തിന് കാരണമെന്നിവര്‍ ആരോപിക്കുന്നു.  എല്‍.ഡി.എഫിനുവേണ്ടി സി.ആര്‍.രാഹുലും യുഡിഎഫിന് വേണ്ടി ചന്ദ്രകലാധരനുമാണ് 12ാം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്.