കോഴിക്കോട് കൊടുവള്ളി നഗരസഭ ഭരണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ലീഗിന് മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കുന്ന വിമതരെ പിന്തുണയ്ക്കുന്ന പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ല. അതേസമയം പാര്‍ട്ടി വിരുദ്ധര്‍ക്കെതിരെ നടപടിയെടുത്തതായി ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.
കോണ്‍ഗ്രസിന് അനുവദിച്ച പത്ത് സീറ്റില്‍ നാലിടത്തും ലീഗ് വിമതരുണ്ട്. ഇരുപത്തി അഞ്ചാം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. റിബലിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. കരീറ്റിപറമ്പില്‍, പ്രാവ് ഡിവിഷനുകളിലും സമാന അവസ്ഥയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. മുന്‍കാലങ്ങളില്‍ ഇതേരീതിയില്‍ മല്‍സരിക്കാനിറങ്ങിയവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ്
കഴിഞ്ഞാല്‍ ഇവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതാണ് പതിവ്. ലീഗ് പ്രാദേശിക േനതൃത്വം മുന്നണി മര്യാദകള്‍ ലംഘിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. വിമത സ്ഥാനാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.