എംബിഎ പഠനം കഴിഞ്ഞതേയുള്ളൂ. ഇരിട്ടി വെളിമാനത്തുള്ള ലിന്റ ജയിംസ് എന്ന ഇരുപത്തിരണ്ടുകാരിക്ക് ഇനി തിരഞ്ഞെടുപ്പ് പരീക്ഷയാണ്. കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ലിന്റ .
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോർജ്കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. ഈ മാസം ഇരുപത്തിയൊന്നിനുള്ള വോട്ടെടുപ്പിൽ, സിറ്റിങ്ങ് സീറ്റ് നിലനിർത്താൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് ലിന്റ ജയിംസിനെയാണ്. കേരള കോൺഗ്രസ് വിദ്യാർഥി വിഭാഗം പ്രവർത്തകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ലിന്റ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നു. എല്ലാവരുടെയും പിന്തുണ ലഭിക്കുമെ ന്നും ജില്ലാ പഞ്ചായത്തിന്റെ ആനുകൂല്യങ്ങൾ എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും ലിന്റ പറയുന്നു.
ഡിവിഷൻ പിടിച്ചെടുക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. സിപിഎം മുൻ ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയി കുര്യനാണ് എൽഡിഎഫ് സ്ഥാനാർഥി .