alappuzha-accident
തുറന്ന് കൊടുത്ത് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചത്.ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ബൈപാസിലേക്ക് പ്രവേശിക്കാന്‍ വാഹനങ്ങളുടെ തിരക്കായിരുന്നു. മണിക്കൂറുകളോളം കാത്തു കിടന്ന ശേഷം ബൈപ്പാസിലേ ക്ക് പ്രവേശിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി. തുടര്‍ന്നാണ്  പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാവുകയും ചെയ്തു.